മനുഷ്യ മനസ്സിന് ഏത് രോഗത്തേയും കീഴടക്കാനാകും: പരീക്കര്‍

Monday 4 February 2019 3:23 pm IST
ചികിത്സയുടെ ഭാഗമായി അമേരിക്കയില്‍ പോയി തിരിച്ചെത്തിയതിന് ശേഷം ജൂലൈ മാസത്തില്‍ വിവിധ പത്രങ്ങളിലെ എഡിറ്റര്‍മാരുമായി യോഗം ചേര്‍ന്നിരുന്നു. തനിക്ക് രോഗം മറിഞ്ഞപ്പോള്‍ ഭയമുണ്ടായില്ലെന്ന് യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

ന്യൂദല്‍ഹി: മനുഷ്യ മനസ്സിന് ഏത് രോഗത്തേയും കീഴടക്കാനാകുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ലോക ക്യാന്‍സര്‍ ദിനത്തോടനുബന്ധിച്ച് ട്വിറ്ററിലൂടെയാണ് തന്റെ ജീവിതത്തില്‍ അനുഷ്ഠിച്ച് വരുന്ന മന്ത്രം ജനങ്ങളോട് അദ്ദേഹം പങ്ക് വച്ചത്. 

പാന്‍ക്രിയാറ്റിക്ക് ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ഗോവ, മുംബൈ, ദല്‍ഹി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലായി ചികിത്സ നടത്തി വരികയാണ് പരീക്കര്‍. 

ചികിത്സയുടെ ഭാഗമായി അമേരിക്കയില്‍ പോയി തിരിച്ചെത്തിയതിന് ശേഷം ജൂലൈ മാസത്തില്‍ വിവിധ പത്രങ്ങളിലെ എഡിറ്റര്‍മാരുമായി അദ്ദേഹം യോഗം ചേര്‍ന്നിരുന്നു. രോഗമറിഞ്ഞപ്പോള്‍ തനിക്ക്  ഭയമുണ്ടായില്ലെന്ന് യോഗത്തില്‍ അദ്ദേഹം പറഞ്ഞു. രോഗബാധയെ കുറിച്ചോര്‍ത്തുള്ള മാനസിക സംഘര്‍ഷങ്ങള്‍ അദ്ദേഹത്തെ ബാധിച്ചിരുന്നില്ലെന്ന് പ്രദേശിക പത്രത്തിന്റെ എഡിറ്ററും പറയുന്നു.

ചികിത്സക്കിടയിലും അടുത്തിടെ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്യവെ വേദിയിലെ ജനങ്ങളോടായി ബോളിവുഡ് ചിത്രം 'ഉറി'യെ കുറിച്ച് അദ്ദേഹം ചോദിച്ചിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രമോയമാക്കിയുള്ള ചിത്രത്തിന്റെ ആവേശം എങ്ങനെയുണ്ടെന്നായിരുന്നു ചോദ്യം. 'വളരെ വലുതാണ് സാര്‍' എന്നായിരുന്നു വേദിയിലെ ജനങ്ങളില്‍ നിന്നുള്ള മറുപടി. 

പരീക്കര്‍ പ്രതിരോധ മന്ത്രിപദത്തിലിരിക്കുമ്പോഴാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നത്. പ്രതിരോധമന്ത്രിയായിരിക്കുമ്പോള്‍ കാട്ടിയ ഇച്ഛാശക്തിയാണ് തന്നെ ബാധിച്ചിരിക്കുന്ന രോഗത്തെ ചെറുക്കുമ്പോഴും അദ്ദേഹം തുടര്‍ന്ന് പോരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.