ന്യൂദല്‍ഹി: പല രഹസ്യങ്ങളും അറിയാവുന്നതുകൊണ്ടാണോ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ രക്ഷിക്കാന്‍ മമത ഇടപെടുന്നതും ധര്‍ണ നടത്തുന്നതുമെന്ന് ബിജെപി. അന്വേഷണത്തെ മമത ഭയപ്പെടുന്നത് എന്തിനെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ ആരാഞ്ഞു.
ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്ന പ്രതിപക്ഷ ആരോപണം തള്ളിയ അദ്ദേഹം, അഴിമതിക്കാരനെ രക്ഷിക്കാനാണ് മമത സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. നിയമപ്രകാരമാണ് സിബിഐ പ്രവര്‍ത്തിച്ചത്.
മമതയുടെ പേരില്‍ അഴിമതിക്കാരെല്ലാം ഒന്നിച്ചിരിക്കുന്നു. ഈ സഖ്യത്തിലെ സൈനികരെല്ലാം അന്വേഷണം നേരിടുന്നവരാണ്. രാഹുല്‍ അഴിമതിക്കേസുകള്‍ നേരിടുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: