കപ്ലങ്ങ(ഓമയ്ക്ക)

Tuesday 5 February 2019 2:47 am IST

ശാസ്ത്രീയനാമം: Carica papaya

സംസ്‌കൃതം: ഏരണ്ട കര്‍ക്കടി

തമിഴ്: പപ്പയ

എവിടെ കാണാം: ഇന്ത്യയില്‍ ഉടനീളം 

ഒരു ഭക്ഷ്യവസ്തുവായി 

കൃഷി ചെയ്തു വരുന്നു.

പ്രത്യുത്പാദനം: വിത്തില്‍ നിന്ന്

ചില ഔഷധ പ്രയോഗങ്ങള്‍: മൂക്കാത്ത കപ്ലങ്ങ പുറംതൊലി ചെത്തിക്കളഞ്ഞ് കുരുവോടും കായോടും കൂടി ഇടിച്ചു പിഴിഞ്ഞ് ചാറെടുത്ത് അമ്പത് മില്ലി വീതം മൂന്ന് ദിവസം രണ്ട് നേരം തുടര്‍ച്ചയായി കഴിച്ചാല്‍ സ്ത്രീകളിലെ ക്രമം തെറ്റിയ ആര്‍ത്തവം ക്രമത്തിലാവും. ആര്‍ത്തവത്തില്‍ രക്തം ശരിയായി ശ്രവിക്കാത്തവര്‍ക്ക് രക്തം ശരിയായി ശ്രവിക്കും.

മൂക്കാത്ത കപ്ലങ്ങ പച്ചയ്ക്ക് ചവച്ചു തിന്നുന്നത് കൃമിശല്യം കുറയ്ക്കും. 

കപ്ലമരത്തിന്റെ കറ ഇരുപത് മില്ലി, ചെറിയ മണ്ണിര, ഇരുപത് ഗ്രാം, ചീനപ്പാവ് ഇരുപത് ഗ്രാം, പച്ചമഞ്ഞള്‍ ഇരുപത് ഗ്രാം, കാന്താരി മുളക് ഇരുപത് ഗ്രാം, തേക്കിന്റെ തളിരില ഇരുപത് ഗ്രാം, ഇവയെല്ലാം നന്നായി അരച്ച് നാലു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒരു ലിറ്റര്‍ വെളിച്ചെണ്ണയില്‍ മണല്‍പാകത്തില്‍ കാച്ചി അരിച്ച് തേച്ചാല്‍ പുഴുക്കടി, ചൊറിഞ്ഞു തടിക്കല്‍, പാദകുഷ്ഠം, ഇവ പൂര്‍ണമായും ശമിക്കും. തൈലം വാങ്ങി അരിക്കും മുന്‍പ് കല്‍ക്കം മെഴുകുപാകത്തിലാകുമ്പോള്‍ 2 കരിയട്ടയെ അപ്പോള്‍ കൊന്ന് എണ്ണയില്‍ ഇടുക. ഇത് നന്നായി മൂക്കുമ്പോള്‍ കല്‍ക്കത്തില്‍ ഇളക്കി യോജിപ്പിക്കുക. തൈലം തേച്ചാല്‍ എത്ര പഴകിയ പാദകുഷ്ഠവും മൂന്ന് ദിവസത്തിനുള്ളില്‍ ഭേദമാകും. കാലിന്റെ വിരലടി വിണ്ടു വൃണമായി നടക്കാന്‍ വയ്യാതാവുന്നവര്‍ക്ക് ഈ തൈലം വളരെ ഗുണകരമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.