കൊച്ചി: ചലച്ചിത്ര സംവിധായകന് പ്രിയനന്ദന് ശബരിമല അയ്യപ്പനെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെതിരെ കേസെടുക്കണമെന്നും പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കണമെന്നുമാവശ്യപ്പെട്ട് ഹര്‍ജി. ആലപ്പുഴ സ്വദേശി കെ.എ. അഭിജിത്താണ് ഹര്ജിക്കാരന്. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.
പ്രിയനന്ദന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വരികള്‍ അയ്യപ്പനെ അപമാനിക്കുന്നതാണെന്നും ഇത് അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും അഭിജിത്തിന്റെ പരാതിയില്‍ പറഞ്ഞിരുന്നു. ജനുവരി 12ന് പൂച്ചാക്കല്‍ പോലീസില്‍ നല്കിയ പരാതിയില്‍ കേസെടുത്തില്ല. തുടര്‍ന്ന് 15ന് ആലപ്പുഴ എസ്പിക്ക് പരാതി നല്കി. ഇതിലും തുടര്‍ നടപടിയുണ്ടായില്ല.
വിവിധ പോലീസ് സ്റ്റേഷനുകളിലായി അഞ്ചു പരാതികള്‍ ഇതേ വിഷയത്തില്‍ പ്രിയനന്ദനെതിരെ നിലവിലുണ്ടെന്നും കേസെടുക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: