ന്യൂദല്‍ഹി: മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് ഭാരതി ഘോഷ് ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സാന്നിധ്യത്തിലായിരുന്നു അവര്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി നേതാക്കളായ കൈലാഷ് വിജയ് വര്‍ഗിയയും മുകുള്‍ റോയിയും പങ്കെടുത്ത ചടങ്ങിലാണ് അവര്‍ ബിജെപിയില്‍ ചേര്‍ന്നത്.
ബംഗാളിലെ ബിജെപി കുടുംബം വളരുകയാണ്. മുന്‍ ഐപിഎസ് ഓഫീസര്‍ ഭാരതി ഘോഷിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു-കൈലേഷ് വിജയ് ട്വീറ്റ് ചെയ്തു.
ഒരിക്കല്‍ മമത ബാനര്‍ജിയുടെ വലം കൈയായിരുന്നു ഘോഷ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ഘോഷിന്റെ മാറ്റം മമതക്ക് തിരിച്ചടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: