ലണ്ടന്‍ : സാമ്പത്തിക കുറ്റകൃത്യം നടത്തി ലണ്ടനിലേക്ക് രക്ഷപ്പെട്ട മദ്യ വ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടന്റെ തീരുമാനം. ഇത് സംബന്ധിച്ചുള്ള ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു. മല്യയുടെ കൈമാറ്റത്തിനായുള്ള നടപടികള്‍ ആരംഭിക്കാന്‍ കോടതി സ്റ്റേറ്റ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
2016 മാര്‍ച്ചിലാണ് മല്ല്യ ബ്രിട്ടണിലേക്ക് കടന്നത്. തുടര്‍ന്ന് 2017 ഫെബ്രുവരിയില്‍ മല്ല്യയെ വിട്ട് കിട്ടണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ബ്രിട്ടനെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: