പാരീസ്: ലീഗ് ഒന്നില്‍ പാരീസ് സെന്റ് ജര്മയിന് (പിഎസ്ജി)സിന്റെ വിജയക്കുതിപ്പിന് വിരാമം. മസ്സഡെംബെലെയുടെ മികവില്‍ ലിയോണ്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിഎസ്ജിയെ അട്ടിമറിച്ചു.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഏയ്ഞ്ചല്‍ ഡി മാരിയ ഗോള്‍ നേടി പിഎസ്ജിയെ മുന്നിലാക്കി. പക്ഷെ ഡെംബെലെയുടെ ഗോളില്‍ ലിയോണ്‍ സമനില പിടിച്ചു. ഇടവേളക്കുശേഷം മൂന്നാം മിനിറ്റില്‍ ലിയോണിന്റെ വിജയഗോള്‍ പിറന്നു. സ്പോട്ട് കിക്കിലൂടെ നബില്‍ ഫെക്കിറാണ് സ്കോര്‍ ചെയ്തത്്.
തോറ്റെങ്കിലും പിഎസ്ജി പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ലില്ലിയെക്കാള്‍ പത്ത് പോയിന്റിന് മുന്നിലാണ് പിഎസ്ജി. ഇരുപത്തിയൊന്ന് മത്സരങ്ങളില്‍ പിഎസ്ജിക്ക് 56 പോയിന്റുണ്ട് . ലില്ലിക്ക് 23 മത്സരങ്ങളില്‍ 46 പോയിന്റും. ലിയോണ്‍ 23 മത്സരങ്ങളില്‍ 43 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
ഇരുപത് മത്സരങ്ങളില്‍ പതിനെട്ട്് വിജയവും രണ്ട് സമനിലയുമായാണ് പിഎസ്ജി ലിയോണിനെ നേരിടാന്‍ ഇറങ്ങിയത്്.പരിക്കേറ്റ സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മറെ കൂടാതെയാണ് പിഎസ്ജി കളിക്കാനിറങ്ങിയത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: