മാഞ്ചസ്റ്റര്‍: സെര്‍ജിയോ അഗ്യൂറോയുടെ ഹാട്രിക്കില്‍ ആഴ്സണലിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് തൊട്ടടുത്തെത്തി. ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പെപ്പ് ഗ്വാര്‍ഡിയോളയുടെ സിറ്റി ആഴ്സണലിനെ തോല്‍പ്പിച്ചത്.
ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി 25 മത്സരങ്ങളില്‍ 59 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഒന്നാം സ്ഥാനത്തുള്ള ലിവര്‍പുള്‍ സിറ്റിയെക്കാള്‍ രണ്ട് പോയിന്റിന് മുന്നിലാണ്്. അവര്‍ക്ക് 24 മത്സരങ്ങളില്‍ 61 പോയിന്റുണ്ട്.
അവസാന മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റ സിറ്റി ആഴ്സണലിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.
കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ ഗോള്‍ നേടി സിറ്റിയെ മുന്നിലെത്തിച്ച അഗ്യൂറോ 44, 61 മിനിറ്റുകളില്‍ കൂടി ലക്ഷ്യം കണ്ട് ഹാട്രിക്ക് തികച്ചു. പതിനൊന്നാം മിനിറ്റിലാണ് ആഴ്സണലിന്റെ ആശ്വാസ ഗോള്‍ പിറന്നത്. കോസീന്ലിയാണ് സ്കോര്‍ ചെയ്തത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: