വീണ്ടും ബെന്‍സേമ റയല്‍ ജയിച്ചുകയറി

Tuesday 5 February 2019 5:17 am IST

മാഡ്രിഡ്: ഗോളടി തുടരുന്ന കരീം ബെന്‍സേമയുടെ മികവില്‍ റയല്‍ മാഡ്രിഡിന് വീണ്ടും വിജയം. ലാ ലിഗയില്‍ അവര്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഡിപ്പോര്‍ട്ടിവോ അലാവസിനെ പരാജയപ്പെടുത്തി.

ഏകപക്ഷീയമായ മത്സരത്തിന്റെ മുപ്പതാം മിനിറ്റില്‍ ബെന്‍സേമ റയലിനായി ആദ്യ ഗോള്‍ നേടി. ആദ്യ പകുതിയില്‍ റയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ പോരാട്ടം മുറുക്കിയ റയല്‍ രണ്ട് ഗോള്‍ കൂടി സ്‌കോര്‍ ചെയ്തു. എണ്‍പതാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറും അധിക സമയത്ത് ഡയസുമാണ് ഗോളിടിച്ചത്.

ഈ വിജയത്തോടെ റയല്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 22 മത്സരങ്ങളില്‍ അവര്‍ക്ക് 42 പോയിന്റായി. 22 മത്സരങ്ങളില്‍ 50 പോയിന്റുള്ള ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത്. അത്‌ലറ്റിക്കോ മാഡ്രിഡ് 22 മത്സരങ്ങളില്‍ 44 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.