ഇന്ത്യന്‍ ടീം ലോക റെക്കോഡിനരികില്‍

Tuesday 5 February 2019 5:20 am IST

ന്യൂദല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യക്ക് ലോക റെക്കോഡ് കൈയെത്തും ദൂരത്ത്്. മൂന്ന് മത്സരങ്ങളുടെ പരമ്പര വിജയിച്ചാല്‍ ഇന്ത്യയ്ക്ക്  തുടര്‍ച്ചയായി പതിനൊന്ന് പരമ്പര വിജയങ്ങള്‍ കൊയ്ത പാക്കിസ്ഥാന്റെ ലോക റെക്കോഡിനൊപ്പം എത്തും. ഇന്ത്യ ഇതുവരെ പത്ത് പരമ്പരകളില്‍ തോല്‍വിയറിഞ്ഞിട്ടില്ല.

ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പര നാളെ ആരംഭിക്കും.അവസാന പതിനൊന്ന് പരമ്പരകളില്‍  തോല്‍വിയറിയാതെ കുതിച്ച പാക്കിസ്ഥാന്‍ ദക്ഷിണാഫ്രിക്കക്കെതിരെ തോറ്റതോടെയാണ് അവരുടെ കുതിപ്പിന് വിരാമമായത്. 2016 ലെ ട്വന്റി 20 ലോകകപ്പിനുശേഷം ഇതാദ്യമായാണ് പാക്കിസ്ഥാന് ട്വന്റി 20 പരമ്പര നഷ്ടമാകുന്നത്.

പാക്കിസ്ഥാന്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ ഇന്ത്യക്ക് ലോക റെക്കോഡ് കുറിക്കാന്‍ അവസരം കൈവന്നിരിക്കുകയാണ്. അവസാനം കളിച്ച പത്ത് ട്വന്റി 20 പരമ്പരകളില്‍ ഇന്ത്യ തോറ്റിട്ടില്ല. എട്ട് പരമ്പരകളില്‍ വിജയം നേടിയ ഇന്ത്യ രണ്ട് പരമ്പരകള്‍ സമനിലയാക്കി. 2017 ജൂലൈയിലാണ് ഇന്ത്യ അവസാന മായി ട്വന്റി 20 പരമ്പര തോറ്റത്.

പന്നീട് ശ്രീലങ്കയെ 1-0 ന് തോല്‍പ്പിച്ചു. ഓസ്‌ല്രേിയയുമായി സമിനില പിടിച്ചു 1-1, ന്യൂസിലന്‍ഡിനെ 2-1 ന് കീഴടക്കി. ശ്രീലങ്കയെ 3-0 ന് തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്കയെ 2-1ന് മറികടന്നു. നിദഹാസ് ട്രോഫി നേടി. അയര്‍ലന്‍ഡിനെ 2-0 ന് തോല്‍പ്പിച്ചു. ഇംഗ്ലണ്ടിനെ 2-1 ന് പരാജയപ്പെടുത്തി. വിന്‍ഡീസിനെ 3-0 ന് മറികടന്നു. ഓസീസുമായി സമനില (1-1) പിടിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.