ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒരുപടി മുന്നേറി ഇന്ത്യ രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും നേടിയ പരമ്പര വിജയങ്ങളാണ് ഇന്ത്യയെ 122 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തിച്ചത്. 126 പോയിന്റോടെ ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്.
ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ജസ്പ്രീത് ബുംറയും ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഉപനായകന്‍ രോഹിത് ശര്‍മ രണ്ടാം സ്ഥാനത്ത് തുടരുന്നു. മുന്‍ ഇന്ത്യന്‍ നായകന് എം.എസ്. ധോണി മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി പതിനേഴാം റാങ്കിലെത്തി. ഓസ്ട്രേലിയയില്‍ തുടര്‍ച്ചയായ മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടി മികച്ച പ്രകടനം നടത്തിയതാണ് ധോണിയെ മുന്നോട്ടു നയിച്ചത്.
ഇന്ത്യക്കെതിരെ മികച്ച രീതിയില്‍ പന്തെറിഞ്ഞ ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍ ട്രന്റ് ബൗള്‍ട്ട് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. അഫ്ഗാന് സ്പിന്നര്‍ റഷീദ് ഖാനാണ് രണ്ടാം സ്ഥാനത്ത്. ആദ്യ അഞ്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും ഇടം പിടിച്ചു. യാദവ് നാലാം സ്ഥാനത്തും ചാഹല്‍ അഞ്ചാം സ്ഥാനത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: