രണ്ടാംലോക മഹായുദ്ധത്തില്‍ കണാതായ മുങ്ങിക്കപ്പല്‍ കണ്ടെത്തി

Tuesday 5 February 2019 10:44 am IST

ഇസ്താന്‍ബൂള്‍ : രണ്ടാം ലോക മഹായുദ്ധത്തില്‍ കടലില്‍ താഴ്ത്തിയ മുങ്ങിക്കപ്പല്‍ തുര്‍ക്കി നാവിക സേന കണ്ടെടുത്തു. ഇസ്താന്‍ബൂളിന് സമീപത്തായുള്ള കരിങ്കടലില്‍ 40 മീറ്റര്‍ ആഴത്തില്‍ നിന്നാണ് കാണാതായ ജര്‍മ്മനിയുടെ യു23 എന്ന മുങ്ങിക്കപ്പലാണ് കണ്ടെടുത്തത്. 

സോവിയറ്റ് യൂണിയനെ പേടിച്ച് ജര്‍മ്മനി തന്നെയാണ്  ഈ കപ്പലിനെ കടലില്‍ താഴ്ത്തിയത്. ഇത്തരത്തില്‍ ആറ് കപ്പലുകളാണ് ജര്‍മ്മനിക്ക് ഉണ്ടായിരുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് സോവിയറ്റ് യൂണിയനെതിരെ ഈ കപ്പല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. 

റഷ്യയ്‌ക്കെതിരെയും 56 ആക്രമണങ്ങള്‍ ഈ ശ്രേണിയില്‍ പെട്ട കപ്പലുകള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 1944 ശ്രേണിയിലെ മൂന്ന് കപ്പലുകള്‍ തകര്‍ത്തിരുന്നെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ 2008ല്‍ ഈ ശ്രേണിയിലെ യു 20 വടക്കന്‍ തുര്‍ക്കി തീരത്തു നിന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.