പ്രളയ സെസ്സ് : തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍

Tuesday 5 February 2019 11:56 am IST

തിരുവനന്തപുരം :  പ്രളയസെസ്സ് ഏര്‍പ്പെടുത്തുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രളയ സെസ്സ് ഏര്‍പ്പെടുത്തുന്നതോടെ സാധനങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടാകും. ഇത് പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ഉണ്ടാകാനും സാധ്യതയുണ്ട്. 

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. പൊതു തെരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് സെസ്സ് ഏര്‍പ്പെടുത്തുന്നത് ജൂലൈയിലേക്ക് മാറ്റിവെച്ചിരിക്കുന്നത്.

ഇതുസംബന്ധിച്ച് മന്ത്രിസഭാ യോഗത്തിലും ധാരണയായിട്ടുണ്ട്. എന്നാല്‍ സോഫ്ട്‌വെയറുകള്‍ മാറ്റാന്‍ സമയം വേണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.