കണ്ണൂര്‍: സിപിഎമ്മിനെതിരെ വയല്‍ക്കിളികള്‍. വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ പ്രചരണം നടത്തുമെന്ന് കീഴാറ്റൂര്‍ സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ അറിയിച്ചു. കീഴാറ്റൂർ സമരത്തിൽ നിന്ന് സമര സമിതി പിൻമാറിയെന്നത് സി.പി.എം നടത്തുന്ന കുപ്രചരണമെന്നും സുരേഷ് പറഞ്ഞു.
ഭൂമിയുടെ രേഖകൾ കൈമാറിയെന്നും സമരം അവസാനിപ്പിച്ചെന്നുമായിരുന്നു പ്രചരണം. എന്നാൽ ദേശീയപാത അതോറിറ്റിയുടെ വിജ്ഞാപനപ്രകാരം ഭൂമിയുടെ രേഖകളുടെ പകർപ്പുകളാണ് ഭൂഉടമകൾ കൈമാറിയതെന്ന് വയൽക്കിളികൾ പറഞ്ഞു.
സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ഉൾപ്പടെയുള്ളവർ ഭൂമിയുടെ രേഖ ഇതുവരെ ഹാജരാക്കിയിട്ടില്ല. കള്ളപ്രചരണങ്ങളെ അതിജീവിച്ച് നിയമപോരാട്ടവും സമരവും തുടരുമെന്നും വയൽക്കിളികൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: