വ്യാജ എടിഎംകാര്‍ഡ് ഉപയോഗിച്ച് പണം തട്ടി

Tuesday 5 February 2019 4:01 pm IST

കോഴിക്കോട് : വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് എസ്ബിഐ ഇടപാടുകാരന്റെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയതായി പരാതി. എസ്ബിഐ താമരശ്ശേരി ബ്രാഞ്ചിലെ ഇടപാടുകാരനായ ശുഹൈബില്‍ നിന്നും 8200 രൂപയാണ് ഇത്തരത്തില്‍ നഷ്ടമായത്.

പുതുപ്പാടി സ്വദേശിയായ ഇയാളുടെ മൊബൈലിലേക്ക് എസ്ബിഐ നാഗ്പൂര്‍ ശാഖയില്‍ നിന്ന് 8000 രൂപ പിന്‍വലിച്ചതായി ആദ്യം സന്ദേശം വന്നു. അതിനുശേഷം 200 രൂപ കൂടി പിന്‍വലിച്ചതായി സന്ദേശം വരികയായിരുന്നു. ഇയാളുടെ എടിഎം കാര്‍ഡ് സഷ്ടപ്പെട്ടിട്ടുമില്ല. 

എന്നാല്‍ സംഭവത്തില്‍ ബാങ്ക് ശാഖയില്‍ എത്തി പരാതി നല്‍കിയെങ്കിലും ഒന്നും ചെയ്യാനില്ലെന്ന മറുപടിയാണ് അവര്‍ നല്‍കിയത്. ഇന്റര്‍നെറ്റ് അല്ലെങ്കില്‍ മൊബൈല്‍ ബാങ്കിങ് വഴിയാകും പണം നഷ്ടപ്പെട്ടതെന്നാണ് അധികൃതര്‍ അറിയിച്ചത്. സംഭവത്തില്‍ ശുഹൈബ് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.