പാരീസില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം : 8 മരണം

Tuesday 5 February 2019 4:27 pm IST

പാരീസ് : പാരീസ് നഗരത്തിലെ എട്ടുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ പത്ത് മരണം. 30 പേര്‍ക്ക് പൊള്ളലേറ്റു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം നടന്നത്. 

അപകട വാര്‍ത്ത പുറത്തുവന്നയുടന്‍ ഫയര്‍ഫോഴ്‌സ് സ്ഥലതെത്തി തീയണയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പരിക്കേറ്റവരില്‍ എട്ടുപേര്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാരാണ്. ഈഫേല്‍ ടവറും, നിരവധി ഷോപ്പിങ് കേന്ദ്രങ്ങളും ഉള്ള പ്രദേശം ആയതിനാല്‍ ഇവിടെ ജനത്തിരക്കും ഉണ്ടായിരുന്നു.

കെട്ടിടത്തില്‍ അകപ്പെട്ടവരെ റൂഫ് ടോപ് വഴിയാണ് രക്ഷപ്പെടുത്തിയിരുന്നത്. 1970ല്‍ നിര്‍മിച്ചതാണ് ഈ കെട്ടിടം. അതേസമയം അപകട കാരണം വ്യക്തമായിട്ടില്ല. പോലീസ് ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.