ബിബിന്‍ ജോര്‍ജ്ജ് വീണ്ടും നായകനാകുന്നു; ശശാങ്കന്‍ തിരകഥാകൃത്ത്

Tuesday 5 February 2019 5:42 pm IST

ഒരു പഴയ ബോംബ് കഥയ്ക്കു ശേഷം വീണ്ടും നായകവേഷത്തില്‍ എത്തുകയാണ് ബിബിന്‍ ജോര്‍ജ്. കുട്ടനാടന്‍ മാര്‍പാപ്പ എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ശ്രീജിത്ത് വിജയന്റെ സിനിമയിലാണ് ബിബിന്‍ ജോര്‍ജ്ജ് നായകനാവുന്നത്. ഒരു റൊമാന്റിക്ക് കോമഡി ചിത്രവുമായിട്ടാണ് ബിബിന്‍ എത്തുന്നത്.

കോമഡി സ്റ്റാര്‍സ് എന്ന പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ ശശാങ്കനാണ് സിനിമയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത്. ബിബിനൊപ്പം ധര്‍മ്മന്‍ ബോള്‍ഗാട്ടി,ശാന്തി കൃഷ്ണ,മല്ലിക സുകുമാരന്‍, ഇന്നസെന്റ്, രമേഷ് പിഷാരടി,സലീംകുമാര്‍,സുനില്‍ സുഖദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ ബിബിന്റെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഷൈന്‍ അഗസ്റ്റിനും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.