കല്പറ്റ: പീഡനകേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തതില്‍ ഖേദമില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. തന്നെ പുറത്താക്കുകയാണെങ്കില്‍ അച്ചടക്കലംഘനത്തിന് മറ്റ് പലരേയും പുറത്താക്കേണ്ടിവരുമെന്നും സഭക്ക് നല്കിയ വിശദീകരണത്തില്‍ സിസ്റ്റര്‍ ലൂസി നിലപാട് വ്യക്തമാക്കി.
ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തതിന് അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി സഭ നേതൃത്വം സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് നോട്ടീസ് നല്‍കിയിരുന്നു.
സഭയ്ക്ക് നല്കിയ വിശദീകരണത്തിലാണ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തതില്‍ ഖേദമില്ലെന്ന നിലപാട് സിസ്റ്റര്‍ വ്യക്തമാക്കിയത്. നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടതെങ്കിലും, കത്ത് മുഖേനയാണ് സിസ്റ്റര്‍ വിശദീകരണം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: