പട്ടികജാതി ഒഴിവുകളിലേക്ക് ഉടന്‍ നിയമനം നടത്തണം: പട്ടികജാതി മോര്‍ച്ച

Wednesday 6 February 2019 1:02 am IST

കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളിലും  സെക്രട്ടറിയേറ്റിലും പട്ടികജാതി,വര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള സംവരണ ഒഴിവുകളില്‍ അടിയന്തരമായി നിയമനം നടത്തണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച. 

സെക്രട്ടറിയേറ്റില്‍ ഗസറ്റഡ് വിഭാഗത്തില്‍ പട്ടികജാതി -153, പട്ടികവര്‍ഗം- 184. നോണ്‍ ഗസറ്റഡ് വിഭാഗത്തില്‍ പട്ടികജാതി- 780, പട്ടികവര്‍ഗം- 893. ലാസ്റ്റ് ഗ്രേഡ് വിഭാഗത്തില്‍ പട്ടികജാതി- 188, പട്ടികവര്‍ഗം- 81 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഇവയടക്കം 2279 തസ്തികകളാണ്   ഒഴിഞ്ഞുകിടക്കുന്നത്. 

ജില്ലാതലത്തിലെ  ഒഴിവുകള്‍കൂടി കണക്കാക്കുമ്പോള്‍ പതിനായിരത്തിലധികം ഒഴിവുകളാണുള്ളത്. ആരോഗ്യവകുപ്പ്- 137, ഹയര്‍ സെക്കണ്ടറി വിഭാഗം- 227, മെഡിക്കല്‍ വിദ്യാഭ്യാസ വിഭാഗം- 273, പോലീസ്- 132, വ്യവസായ വകുപ്പ്- 94, ജലസേചനവകുപ്പ്- 63, പഞ്ചായത്ത് വകുപ്പ്- 66, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ- 71, മറ്റുവിവിധ ഡിപ്പാര്‍ട്‌മെന്റുകളിലായി- 114 ഉന്നത തസ്തികകളിലായി 1177 പട്ടികവിഭാഗങ്ങളുടെ ഒഴിവുകള്‍ നിയമനം നടത്താതെ കിടക്കുകയാണ്. 

സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനമാണ്. തസ്തികളില്‍ അടിയന്തിരമായി നിയമനം നടത്തണം.  പട്ടികജാതി-വര്‍ഗ്ഗ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പുനരാംരംഭിക്കണം. ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.