കല്യാണ്‍ ജൂവലേഴ്‌സ് മസ്‌ക്കറ്റിലും ഷാര്‍ജയിലും

Wednesday 6 February 2019 1:01 am IST

കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ് മസ്‌കറ്റിലും ഷാര്‍ജയിലും പുതിയ ഷോറൂം തുറന്നു. മസ്‌കറ്റില്‍ അഞ്ചാമത്തേതും ഷാര്‍ജയില്‍ നാലാമത്തേതുമാണ്. 

ഒമാനില്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് മസ്‌കറ്റിലെ അഞ്ചാമത്തേതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് സിഎംഡി: ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.

കല്യാണ്‍ ഇന്ത്യയിലും വികസന പാതയിലാണ്. 2018 ആഗസ്തില്‍ ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഇന്ത്യയിലെ നൂറാമത് ഷോറൂം തുറന്നു. ഇന്ത്യയിലും ഒമാന്‍, യുഎഇ, ഖത്തര്‍, കുവൈറ്റ് എന്നീ നാലു രാജ്യങ്ങളിലുമായി ആകെ 136 എക്‌സ്‌ക്ലൂസീവ് ഷോറൂമുകളുമാണ് നിലവില്‍ കല്യാണിന്. 

ഇ-കൊമേഴ്‌സ് മേഖലയിലും കല്യാണ്‍ ജൂവലേഴ്‌സ് സാന്നിധ്യം വിപുലമാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. കല്യാണിന്റെ ലോയല്‍റ്റി പ്രോഗ്രാമായ 'കല്യാണ്‍ അക്ഷയ പ്രയോരട്ടി'സ്‌കീമും ഇപ്പോഴുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.