നിഹാല്‍ രാജ് ജേതാവ്

Wednesday 6 February 2019 1:00 am IST

കൊച്ചി: എസ്ബിഐയുടെ 'യോനോ എസ്ബിഐ 20 അണ്ടര്‍ ട്വന്റി' അവാര്‍ഡ് ജേതാവായത്  കൊച്ചി സ്വദേശിയായ ഏഴു വയസുകാരന്‍ നിഹല്‍ രാജ് (കിച്ച).

 സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍-പുരുഷ വിഭാഗത്തിലാണ് നിഹാലിന്റെ നേട്ടം. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ ഷെഫ് ആണ് നിഹാല്‍ രാജ്. തേങ്ങാപ്പായസം, ഐസ് ക്രീം കേക്ക്, തരികഞ്ഞി എന്നിവ ഉണ്ടാക്കി, 'കിച്ചാ ട്യൂബ് എച്ച്ഡി' എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനാണ്. പൊതു ജനങ്ങള്‍ ചെയ്ത 1.7 ലക്ഷം വോട്ടു വഴി  വിവിധ മേഖലകളിലെ 60 പ്രതിഭകളെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.