ന്യുദല്‍ഹി: ആയുധ ഇടപാടുകൡലെ ഇടനിലക്കാരന് ദീപക് തല്‍വാറിനെ ഇന്ത്യയിലേക്ക് എത്തിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ ദല്‍ഹി ഹൈക്കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നോട്ടീസയച്ചു. ഈ മാസം 11നകം മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്കെതിരെയുള്ള നടപടി നിയമവിരുദ്ധമാണെന്നാണ് തല്‍വാറിന്റെ വാദം. അഴിമതിക്കേസില്‍ പ്രതിയായ തല്‍വാറിനെ കഴിഞ്ഞാഴ്ചയാണ് യുഎഇയില്‍ നിന്നും വിട്ടുകിട്ടിയത്.
സാമൂഹ്യ സേവനത്തിനായ് വിദേശത്തുനിന്ന് വന്ന 90 കോടി രൂപ വകമാറ്റി ചെലവഴിച്ച കേസില്‍ സിബിഐയും, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തല്‍വാറിനെതിരെ കേസ് എടുത്തിട്ടുണ്ട്. ഇതിനു പുറമെ യുപിഎ ഭരണകാലത്ത് നടത്തിയ വിമാന ഇടപാടുകളിലും നീരിക്ഷണത്തിലാണ്.
നികുതി അടക്കാത്തതുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പിലും തല്‍വാറിനെതിരെ കേസുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: