കൊല്ലം: ദേശീയ അദ്ധ്യാപക പരിഷത്തിന്റെ നാല്പതാം സംസ്ഥാനസമ്മേളനം നാളെ കൊല്ലത്ത് തുടങ്ങും. മൂന്ന് ദിവസത്തെ സമ്മേളനം ഒന്‍പതിന് അദ്ധ്യാപകറാലിയോടെ സമാപിക്കും. നാളെ വൈകിട്ട് 5ന് ചിന്നക്കട മസ്ദൂര്ഭവനില് സമ്പൂര്‍ണ സംസ്ഥാനസമിതി യോഗം. ആര്‍എസ്എസ് കൊല്ലം വിഭാഗ് കാര്യവാഹ് വി. പ്രതാപന് തിരി തെളിക്കും. എട്ടിന് രാവിലെ 9.45ന് കൊല്ലം പബ്ലിക്ക് ലൈബ്രറിയിലെ (സരസ്വതി ഹാളില്‍)നടക്കുന്ന പ്രതിനിധിസമ്മേളനം അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ദേശീയ സംഘടനാ സെക്രട്ടറി മഹേന്ദ്രകപൂര്‍ ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്‍ടിയു സംസ്ഥാനപ്രസിഡന്റ് സി. സദാനന്ദന് അദ്ധ്യക്ഷത വഹിക്കും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. എണ്ണൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കും.
സുഹൃത് സമ്മേളനത്തില്‍ വിവിധ സംഘടനാനേതാക്കള്‍ സംസാരിക്കും. ബിജെപി സംസ്ഥാന ട്രഷറര്‍ എം.എസ്. ശ്യാംകുമാര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30ന് സംഘടനാസമ്മേളനം എബിആര്‍എസ്എം പ്രാന്തസംഘടനാ സെക്രട്ടറി കെ. മോഹനകണ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7ന് നടക്കുന്ന വൈചാരികസഭയില് ‘നവോത്ഥാനം ഒരു പുനര്‍വായന’ എന്ന വിഷയത്തില്‍ കാ.ഭാ. സുരേന്ദ്രന് പ്രഭാഷണം നടത്തും.
ഒമ്പതിന് സോപാനം ആഡിറ്റോറിയത്തില്‍ നടക്കുന്ന വാര്‍ഷികസമ്മേളനം ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി. മാധവന്‍നായര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സി.വി. ആനന്ദബോസ് മുഖ്യപ്രഭാഷണം നടത്തും. ആര്‍എസ്എസ് പ്രാന്തസഹസമ്പര്ക്കപ്രമുഖ് രാജന് കരൂര്‍, ഫെറ്റോ ജനറല്‍സെക്രട്ടറി പി. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് 2ന് വിദ്യാഭ്യാസസമ്മേളനം കേന്ദ്രസഹമന്ത്രി ഡോ:സത്യപാല്‍സിങ് ഉദ്ഘാടനം ചെയ്യും. ജി.കെ. സുരേഷ്ബാബു പ്രഭാഷണം നടത്തും. വൈകിട്ട് 3.30ന് സമാപനസഭയില്‍ ആര്‍എസ്എസ് പ്രാന്തസഹബൗദ്ധിക് പ്രമുഖ് കെ. ഗോവിന്ദന്‍കുട്ടി മാര്‍ഗദര്‍ശനം നല്‍കും.
വൈകിട്ട് 4ന് പൊതുസമ്മേളനത്തിന് തുടക്കം കുറിച്ച് അദ്ധ്യാപകറാലി. ചിന്നക്കടയില്‍ ചേരുന്ന സമ്മേളനം അലി അക്ബര്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തവിദ്യാര്ത്ഥിപ്രമുഖ് വത്സന് തില്ലങ്കേരി സംസാരിക്കും.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം വര്‍ക്കിങ് ചെയര്മാന് എം.എസ്. ശ്യാംകുമാര്‍, എന്‍ടിയു ജനറല്‍സെക്രട്ടറി പി.എസ്. ഗോപകുമാര്‍, ടി.ജെ. ഹരികുമാര്‍, ശ്രീരംഗം ശംഭു, ആര്. ജയകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: