സ്വാമി നാരായണ്‍ ക്ഷേത്രം യുഎഇയുടെ സഹിഷ്ണുതയുടെ പ്രതീകം: ക്ഷേത്രകാര്യദര്‍ശി

Wednesday 6 February 2019 1:04 am IST

അബുദബി: യുഎഇയുടെ ആത്മാവിന്റെ മുഖമുദ്രതന്നെ സഹിഷ്ണുതയാണെന്നും അതിന്റെ  മകുടോദാഹരണമാണ് അബുദാബിയില്‍ ഉയരുന്ന ക്ഷേത്രസമുച്ചയമെന്നും സ്വാമി നാരായണ്‍ ക്ഷേത്രത്തിന്റെ  മുഖ്യകാര്യദര്‍ശി സാധു ബ്രഹ്മവിഹാരി ദാസ്.

''ഒരു മുസ്ലീം രാജ്യത്താണ്  ക്ഷേത്രസമുച്ചയത്തിന് സര്‍ക്കാര്‍ ഭൂമി നല്‍കിയത്. ഐറിഷ് പൗരനും കത്തോലിക്കനുമായ മൈക്കിള്‍ മിഖായേല്‍ എന്ന എന്‍ജിനീയറാണ് ക്ഷേത്രത്തിന്റെ  രൂപകല്‍പ്പന നടത്തുന്നത്. പ്രോജക്ടിന്റെ  കണ്‍സള്‍ട്ടന്റ് നിരീശ്വരവാദിയായ ചൈനീസ് പൗരനും'' സാധു ബ്രഹ്മ വിഹാരി ദാസ് പറഞ്ഞു.

അബുദാബിയിലെ  സ്വാമി നാരായണ്‍ ക്ഷേത്രസമുച്ചയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത് കഴിഞ്ഞവര്‍ഷമാണ്. 55,000 ചതുരശ്ര അടിയിലുള്ള  ക്ഷേത്രം അടുത്തവര്‍ഷം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് അബുദാബി അധികൃതര്‍ അറിയിച്ചു.

 ആദ്യ ഹിന്ദുക്ഷേത്രം അബുദാബിയില്‍ ഉയര്‍ന്ന് വരുന്നത് ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ പ്രവാസി സമൂഹവും ഉറ്റുനോക്കുന്നതെന്ന്  ബിജെപി എന്‍ ആര്‍ ഐ സെല്‍ സംസ്ഥാന സമിതിയംഗം സജീവ് പുരുഷോത്തമന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.