ന്യൂദല്‍ഹി: ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന തുറുപ്പ്ചീട്ട് ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയാണെന്ന് ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കര്‍. നിലവിലെ ഏകദിന റാങ്കിങ്ങില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ബുംറ.
ഐപിഎല്ലിലൂടെ താരത്തെ നേരിട്ടറിയാമെന്നും മറ്റു പല ഇന്ത്യന്‍ ബൗളര്‍മാരില്‍നിന്നും വ്യത്യസ്തനാണ് ബുംറയെന്നും സച്ചിന് പറഞ്ഞു. പരിശീലന സമയങ്ങളില്‍ കൂടുതല്‍ അധ്വാനിക്കുന്ന താരമാണ് ബുംറ. പന്തെറിയുന്നതിലുള്ള ശൈലിയോടൊപ്പം കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്താനുള്ള കഴിവുമാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. ഓരോ മത്സരങ്ങള്‍ കഴിയും തോറും ബുംറ കൂടുതല്‍ മികവിലേക്കുയരുകയാണ്. ബുംറയുടെ കൃത്യത ലോകകപ്പില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും സച്ചിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: