ഇന്ന് ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു പോരാട്ടം

Wednesday 6 February 2019 1:04 am IST

ബെംഗളൂരു: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വീണ്ടും കളിക്കളത്തില്‍. എതിരാളികള്‍ കരുത്തരായ ബെംഗളൂരു എഫ്‌സി. ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ രാത്രി 7.30ന് കിക്കോഫ്.

പുതിയ കോച്ച് ലെനോക്ക് കീഴിലും ബ്ലാസ്‌റ്റേഴ്‌സ് മോശം പ്രകടനമാണ് നടത്തുന്നത്. ലെനോയ്ക്ക് കീഴില്‍ ആദ്യ മത്സരത്തില്‍ കൊച്ചിയില്‍ എടികെയെ 1-1ന് സമനിലയില്‍ തളച്ചെങ്കിലും കഴിഞ്ഞ കളിയില്‍ ദല്‍ഹി ഡൈനാമോസിനോട് 2-0ന് തോറ്റു. 14 കളികളില്‍ നിന്ന് ഒരു ജയം മാത്രം നേടാന്‍ കഴിഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് 10 പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ്. ഇതോടെ സൂപ്പര്‍കപ്പ് പ്രതീക്ഷപോലും ബ്ലാസ്‌റ്റേഴ്‌സിന് നഷ്ടമായിക്കഴിഞ്ഞു.

അതേസമയം ബെംഗളൂരു എഫ്‌സി സെമി ഫൈനല്‍ ഉറപ്പിച്ചാണ് മുന്നേറുന്നത്. 13 കളികളില്‍ നിന്ന് 9 ജയം നേടിയ അവര്‍ ഒരിക്കല്‍ മാത്രമാണ് തോറ്റത്. മൂന്നെണ്ണം സമനിലയിലായി. 30 പോയിന്റുമായി ബെംഗളൂരു പട്ടികയില്‍ ഒന്നാമതാണ്. കഴിഞ്ഞ കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2-1ന് തോല്‍പ്പിച്ചാണ് ബെംഗളൂരു സ്വന്തം തട്ടകത്തില്‍ ഇന്ന് ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനിറങ്ങുന്നത്. കഴിഞ്ഞ നവംബറില്‍ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ബെംഗളൂരു ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചിരുന്നു. ആ പരാജയത്തിന് പകരം വീട്ടാനുള്ള അവസരമാണ് ബ്ലാസ്‌റ്റേഴ്‌സിനെ ഇന്ന് കാത്തിരിക്കുന്നത്.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.