കോഴിക്കോട്: ഭാസ്ക്കര്‍ റാവു ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേരള വനവാസി വികാസ കേന്ദ്രവും ഭാരതീയ വിചാരകേന്ദ്രവും സംയുക്തമായി ‘ജന്‍ ജാതി സശക്തീകരണം – 2019’, എന്ന പേരില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു.
ഒന്‍പത്, പത്ത് തിയ്യതികളില്‍ കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ നടക്കുന്ന സെമിനാറില്‍ വനവാസി ഗോത്ര സമൂഹങ്ങളെ കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒന്‍പതിന് രാവിലെ 10ന് ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന് ചെയര്മാന് നന്ദകുമാര്‍ സായ് ഉദ്ഘാടനം ചെയ്യും. വനവാസി കല്യാണ്‍ ആശ്രമം അഖിലേന്ത്യാ ഹിത രക്ഷാ പ്രമുഖ് ഗിരീഷ് കുബേര്‍ മുഖ്യപ്രഭാഷണം നടത്തും.
ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്, ഭാസ്ക്കര്‍ റാവുജി അനുസ്മരണ പ്രഭാഷണം നടത്തും. 10ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര സഹമന്ത്രി സുദര്ശന് ഭഗത് ഉദ്ഘാടനം ചെയ്യും. ഡോ. എം.ജി.എസ്. നാരായണന്, ഭാരതീയ വിചാര കേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന് തുടങ്ങിയവര്‍ പങ്കെടുക്കും.
സംഘാടകസമിതി വൈസ് ചെയര്മാന് കെ.സി. പൈതല്‍, ജനറല്‍ കണ്‍വീനര്‍ പി. ബാലഗോപാല്‍, കെ. പ്രമോദ് കുമാര്‍, സി. സുരേഷ്ചന്ദ്രന്‍, കെ. കുമാരന് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: