ന്യൂദല്‍ഹി : കള്ളപ്പണം വെളുപ്പിച്ച കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. വൈകിട്ട് നാലിന് ദല്‍ഹിയിലെ ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. വിവാദ ആയുധ ഇടപാടുകാരന് സഞ്ജയ് ഭണ്ഡാരി വഴി കള്ളപ്പണം വെളുപ്പിച്ച് വാദ്ര ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് കേസ്.
ഇയാളുടെ അടുത്ത സഹായി മനോജ് അറോറയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഈ മാസം 16 വരെയാണ് വാദ്രയുടെ ഇടക്കാല ജാമ്യം. ഈ കാലയളവില്‍ വദ്രയെ അറസ്റ്റ് ചെയ്യരുതെന്ന് പട്യാല ഹൗസ് കോടതി ഉത്തരവിറക്കിയിട്ടുണ്ട്. അറോറയെയും അറസ്റ്റ് ചെയ്യരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിനായി വദ്രയെ എന്‍ഫോഴ്സ്മെന്റ് മുമ്പാകെ ഇന്നേ ദിവസം ഹാജരാക്കണമെന്ന് നേരത്തെ തന്നെ കോടതി ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: