ജിസാറ്റ്-31 ഭ്രമണപഥത്തില്‍

Wednesday 6 February 2019 9:31 am IST
ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയില്‍ വച്ച് ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 2.31നാണ് ഐഎസ്ആര്‍ഒയുടെ പുതിയ ഉപഗ്രഹം വിക്ഷേപിച്ചത്.

ന്യൂദല്‍ഹി: ഇന്ത്യയുടെ 40-മത് വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ്31 വിജയകരമായി വിക്ഷേപിച്ചു. ആഴക്കടലില്‍ വാര്‍ത്താവിനിമയ സൗകര്യം ഒരുക്കാന്‍ വേണ്ടി നിര്‍മ്മിച്ചതാണ് ജിസാറ്റ് 31ഉപഗ്രഹം.

ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയില്‍ വച്ച് ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 2.31നാണ് ഐഎസ്ആര്‍ഒയുടെ പുതിയ ഉപഗ്രഹം വിക്ഷേപിച്ചത്.

അരിയന്‍ ലോഞ്ച് കോംപ്ലക്സില്‍നിന്ന് വിക്ഷേപണം നടത്തി 42 മിനിറ്റുകൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തിലെത്തി.

ടെലിവിഷന്‍, ഡിഎസ്എന്‍ജി, ഡിടിഎച്ച് തുടങ്ങി വിവിധ വാര്‍ത്താവിനിമയ സേവനങ്ങള്‍ക്ക് 15 വര്‍ഷത്തോളം ജിസാറ്റ് 31നെ ആശ്രയിക്കാമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. 2535 കിലോഗ്രാം ആണ് ഉപഗ്രഹത്തിന്റെ ഭാരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.