സിഖ് വിരുദ്ധ കലാപം അന്വേഷിക്കാന്‍ യുപിയില്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കി

Wednesday 6 February 2019 10:29 am IST

ലഖ്‌നൗ : ഉത്തര്‍ പ്രദേശില്‍ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. മുന്‍ ഡിജിപി അതുലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. 

മുന്‍ അഡീഷണല്‍ ഡയറക്ടര്‍ യോഗേശ്വര്‍ കൃഷ്ണ ശ്രീവാസ്തവ, മുന്‍ ജില്ലാ ജഡ്ജി സുബ്ഹാഷ് ചന്ദ്ര അഗര്‍വാള്‍ എന്നിവരാണ് പ്രത്യേക സംഘത്തില്‍ ഉള്ളത്. സിഖ് വിരുദ്ധ കലാപത്തില്‍ 2800 പേരാണ് കൊല്ലപ്പെട്ടത്. 

ഇതുസംബന്ധിച്ച് ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 1984 ഓക്ടോബര്‍ 31നാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഇതനെ തുടര്‍ന്നാണ് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.