ന്യൂദല്‍ഹി : തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ ഹിന്ദു മതാചാര നിയമത്തിന്റെ പകര്‍പ്പ് നല്‍ണമെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. ശബിരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കവേയാണ് നിയമത്തിന്റെ പകര്‍പ്പ് ഇന്ദു മല്‍ഹോത്ര ആവശ്യപ്പെട്ടത്.
ശബരിമല പുനപരിശോധന ഹരാഡജികള് പരിഗണിക്കവേ മതം വിശ്വാസത്തിന്റെ ഭാഗമാണെന്നും നൂറ്റാണ്ടുകളായി ശബരിമലയില്‍ തുടരുന്ന ആചാരങ്ങളാണ കോടതി റദ്ദാക്കിയതെന്നും ഇതിന് രേഖകളുണ്ടെന്നും ബ്രാഹ്മണ സഭയ്ക്കുവേണ്ടി ഹാജരാത ശേഖര്‍ നാഫ്ഡേ കോടതിയില്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ആചാരങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടത്.
ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത ഭരണഘടനാ ബെഞ്ചിലെ ഏക ജഡ്ജി ഇന്ദു മല്‍ഹോത്രയാണ്. വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയെങ്കിലും ഇന്ദു മല്‍ഹോത്ര ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയില്‍ പ്രവേശിച്ചതിനെതുടര്‍ന്ന് കേസ് പരിഗണിക്കുന്നത് നീട്ടിവെയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: