മാര്‍പ്പാപ്പയുടെ കുമ്പസാരം; ബിഷപ്പുമാരും വികാരിമാരും കന്യാസ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നു

Wednesday 6 February 2019 2:14 pm IST
സഭ അനവധി പുരോഹിതന്മാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. ഈ വിഷയം വത്തിക്കാന്‍ ഗൗരവകരമായി കണ്ട് നടപടികള്‍ കൈക്കൊണ്ടുവരികയുമാണ്. എങ്കിലും കൂടുതല്‍ നടപടികള്‍ എടുക്കേണ്ടതുണ്ട്. ഇത് ഒരു സാംസ്‌ക്കാരികപരമായ പ്രശ്‌നമാണ്. വനിതകളെ രണ്ടാം തരമായി കാണുന്നതിലാണ് ഇതിന്റെ അടിസഥാനം. അദ്ദേഹം പറഞ്ഞു.

വത്തിക്കാന്‍; കത്തോലിക്കാ സഭയിലെ വികാരിമാരും ബിഷപ്പുമാരും കന്യാസ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കുമ്പസാരം. യുഎഇയില്‍ നിന്ന് മടങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം. വിഷയം എവിടെയുമുണ്ട്. എന്നാല്‍ ചില മേഖലകളിലും ചില പുതിയ സഭകളിലുമാണ് ഇത്തരം ചൂഷണങ്ങള്‍ കൂടുതല്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അവ അത്രവേഗം ഇല്ലാതാകുകയുമില്ല. 

സഭ അനവധി പുരോഹിതന്മാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. ഈ വിഷയം വത്തിക്കാന്‍ ഗൗരവകരമായി കണ്ട് നടപടികള്‍ കൈക്കൊണ്ടുവരികയുമാണ്. എങ്കിലും കൂടുതല്‍ നടപടികള്‍ എടുക്കേണ്ടതുണ്ട്. ഇത് ഒരു സാംസ്‌ക്കാരികപരമായ പ്രശ്‌നമാണ്. വനിതകളെ രണ്ടാം തരമായി കാണുന്നതിലാണ് ഇതിന്റെ അടിസഥാനം. അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞാഴ്ച വത്തിക്കാനിലെ വനിതാ മാസിക കന്യാസ്ത്രീകളെ പുരോഹിതര്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. ഇത്തരം പീഡനങ്ങളുടെ ഫലമായി കന്യാസ്ത്രീകള്‍ക്ക്  ഗര്‍ഭം അലസിപ്പിക്കേണ്ടിവരുന്നുണ്ട്. വികാരിമാര്‍ തങ്ങളുടേതെന്ന് അംഗീകരിക്കാത്ത കുട്ടികളെ കന്യാസ്ത്രീകള്‍ക്ക് വളര്‍ത്തേണ്ടിവരുന്നുണ്ട്. മാസികയില്‍ പറയുന്നു. ഫ്രാങ്കോ മുളയ്ക്കല്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ്  മാസികയിലെ ലേഖനങ്ങള്‍. തിരിച്ചടി ഭയന്ന് കന്യാസ്ത്രീകള്‍ പതിറ്റാണ്ടുകളായി നിശബ്ദരായിരിക്കുകയായിരുന്നു. 

വിമെന്‍ ചര്‍ച്ച് വേള്‍ഡ് മുന്നറിയപ്പ് നല്‍കുന്നു. 90കളില്‍ തന്നെ വികാരിമാര്‍ കന്യാസ്ത്രീകളെ ലൈഗികമായി പീഡിപ്പിക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ ആഫ്രിക്കയില്‍ നിന്ന് വത്തിക്കാന് ലഭിച്ചിരുന്നു. ഇക്കാര്യത്തില്‍ സഭ ഇനിയും കണ്ണടച്ചിരുന്നാല്‍ സഭയ്ക്കുള്ളല്‍ സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തല്‍ തുടരും. മാസിക തുടരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.