ശ്രീനഗര്‍: ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ധീര ജവാന് ഔറംഗസീബിനെ ഒറ്റിക്കൊടുത്ത മൂന്ന് സൈനികര്‍ പിടിയില്‍. ഒൗറംഗസീബിന്റെ നീക്കങ്ങളും യാത്രകളും ഭീകരരെ അറിയിച്ച 44 രാഷ്ട്രീയ റൈഫിള്‍സിലെ ആബിദ് വാനി, തജമുള്‍ അഹമ്മദ്, ആദില്‍ വാനി എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ജൂണില്‍ സൈനിക ക്യാമ്പില്‍ നിന്ന് പൂഞ്ചിലെ വീട്ടിലേക്ക് പോകുമ്പോള്‍ ഔറംഗസീബിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വകവരുത്തുകയായിരുന്നു. ഈ വിവരം ഇവരാണ് ഭീകരരരെ അറിയിച്ചതെന്നാണ് സൂചന.ഇവരെ സൈന്യം ചോദ്യം ചെയ്തുവരികയാണ്.
ഔറംഗസീബിന് മരണാനന്തര ബഹുമതിയായി അശോക ചക്രം നല്കി റിപ്പബ്ളിക് ദിനത്തില്‍ രാജ്യം ആദരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മുന്‍സൈനികനായ പിതാവ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: