തിരുവനന്തപുരം: ബോര്‍ഡിന്റെ അഭിപ്രായം തന്നെയാണ് സുപ്രീം കോടതയില്‍ ദേവസ്വം അഭിഭാഷകന് വ്യക്തമാക്കിയതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരിന് അടിപ്പെട്ടല്ല ബോര്‍ഡിന്റെ അഭിപ്രായം പറഞ്ഞത്. സെപ്റ്റംബര്‍ മാസത്തെ വിധിയുടെ അടിസ്ഥാനത്തിലാണ് അഭിഭാഷകന് ബോര്‍ഡിന്റെ നിലപാട് വ്യക്തമാക്കിയത്. സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥരാണെന്നും പദ്മകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: