ന്യൂദല്‍ഹി; ജമ്മുകശ്മീരിലെ ഭീകര സംഘനയായ തെഹ്രിക് ഉള് മുജാഹിദ്ദീനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. തെഹ്രിക് ഉള് മുജാഹിദ്ദീന്‍ നിരവധി ഭീകരപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
90 കളില്‍ രൂപംകൊണ്ട സംഘടനയാണ്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍,ലഷ്കര്‍ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് തെഹ്രിക് പിന്തുണയും സഹായവും നല്‍കുന്നുമുണ്ട്. യുഎപിഎ( അണ്‍ലോഫുള്‍ ആക്ടിവിറ്റീസ്( പ്രിവര്ന്ഷന്) ആക്ട് പ്രകാരമാണ് വിലക്ക്.
ഈ വകുപ്പു പ്രകാരം 41 സംഘടനകളെ ഇതുവരെ വിലക്കിയിട്ടുണ്ട്. യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യുന്ന ഈ സംഘടന കശമീരിലെ പല ആക്രമണങ്ങളിലും പങ്കെടുത്തിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: