കാട്ടിക്കുളം: കാട്ടിക്കുളത്ത് 1.30 കോടി രൂപയുമായി കൊടുവള്ളി സ്വദേശിയായ യുവാവ് പിടിയിലായി. തിരുനെല്ലി എസ്ഐ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഗുഡ്സ് ഓട്ടോറിക്ഷയില്‍ പച്ചക്കറിക്കുള്ളില്‍ ഒളിപ്പിച്ചു കടത്തിയ നിലയില്‍ കുഴല്‍പ്പണം കണ്ടെത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശി റഫീഖി(30)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാഗ്ലൂരില്‍ നിന്നും കൊടുവള്ളിയിലേക്ക് പണം കടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: