ശ്രീനഗര്‍: ഗോകുലം കേരളാ എഫ്സിയെ കീഴടക്കി റിയല്‍ കശ്മീര്‍ ഐ ലീഗില്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി. ഇതാദ്യമായി ഐ ലീഗില്‍ മത്സരിക്കുന്ന റിയല്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലത്തെ വീഴ്ത്തിയത്. രണ്ടാം പകുതിയില്‍ നോഹ്റി ക്രിസോയാണ് നിര്‍ണായകമായ ഗോള്‍ നേടിയത്.
ഈ വിജയത്തോടെ ചെന്നൈ സിറ്റിയെ പിന്തള്ളി റിയല്‍ പോയിന്റ് നിലയില്‍ ഒന്നാമനായി. പതിനാറ് മത്സരങ്ങളില്‍ റിയലിന് മുപ്പത്തിരണ്ട് പോയിന്റുണ്ട്്. പതിനാല് മത്സരങ്ങളില്‍ മുപ്പത് പോയിന്റോടെ ചെന്നൈ സിറ്റി രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. അതേസമയം ഗോകുലം കേരള എഫ്സി പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പതിനഞ്ച് മത്സരങ്ങളില്‍ അവര്‍ക്ക് പന്ത്രണ്ട് പോയിന്റാണുളളത്.
ആദ്യ വിസില്‍ മുതല്‍ റിയല്‍ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. തുടരെ തുടരെ അവര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ഗോകുലത്തിന്റെ മുന്നേറ്റനിരയെ അവര്‍ പിടിച്ചുകെട്ടി. ഇടവേളയ്ക്ക് മുമ്പ് റിയല്‍ ഗോള്‍ നേടിയെന്ന് തോന്നി. മേസണ്‍ റോബര്ട്ടസണിന്റെ ഷോട്ട് പക്ഷെ ഗോകുലം ഗോളി രക്ഷപ്പെടുത്തി.
രണ്ടാം പകുതിയില്‍ റിയല്‍ ലക്ഷ്യം കണ്ടു. അമ്പത്തിയൊന്നാം മിനിറ്റില്‍ ക്രിസോയാണ് ഗോള്‍ നേടിയത്. ഗോള്‍ മടക്കാനായി ഗോകുലം 73-ാം മിനിറ്റില്‍ സുഹൈറിന് പകരം റൈഖാനെ ഇറക്കിയെങ്കിലും ഫലം കണ്ടില്ല. അവസാന പതിനഞ്ച് മിനിറ്റില്‍ ഗോകുലം തകര്‍ത്തുകളിച്ചെങ്കിലും റിയലിന്റെ പ്രതിരോധം മറികടന്ന് സ്കോര്‍ ചെയ്യാനായില്ല.
അടുത്ത മത്സരത്തില്‍ റിയല്‍ ഈസ്റ്റ് ബംഗാളിനെ നേരിടും. ഈ മാസം പത്തിനാന് ഈ മത്സരം. ഐസ്വാള്‍ എഫ്സിയാണ് ഗോകുലത്തിന്റെ അടുത്ത എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: