ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ബുധനാഴ്ച വൈകുന്നേരം പുല്‍വാമയിലെ ചക്കൂരയിലാണ് ഏറ്റുമുട്ടലുണ്ടായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും സൈന്യം സംയുക്തമായ നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടലിനൊടുവില്‍ ഭീകരനെ സൈന്യം വധിച്ചു. പ്രദേശത്ത് സൈന്യത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: