തിരുവനന്തപുരം: അക്കൗണ്ട് ജനറലിന്റെ താത്കാലിക കണക്ക് പ്രകാരം 2018 നവംബര്‍ 30 വരെ സംസ്ഥാനത്തിന്റെ പൊതുകടം 1.55 ലക്ഷം കോടിയാണെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക് നിയമസഭയെ അറിയിച്ചു. 2016- 17ല്‍ 16,151.89 കോടി, 2017 -18ല്‍ 17,101.67 കോടി, 2018 -19ല്‍ 12,241.20 കോടി എന്നിങ്ങനെയാണ് പൊതുകടം. അക്കൗണ്ടന്റ് ജനറലിന്റെ യഥാര്‍ത്ഥ കണക്ക് പ്രകാരം 2016 മാര്‍ച്ച് 31 വരെ സംസ്ഥാനത്തിന്റെ പൊതുകടം 1,09,730.97 കോടിയായിരുന്നു. എജിയുടെ കണക്ക് അനുസരിച്ച് 2011-12, 2012 -13 വര്‍ഷങ്ങളിലെ സംസ്ഥാനത്തിന്റെ പൊതുകടം യഥാക്രമം 6905.90 കോടി, 10,457.10 കോടി എന്നിങ്ങനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: