ആലപ്പുഴ : അടുത്തിടെ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ തുഷാര്‍ മത്സരിക്കേണ്ടെന്നാണ് തന്റെ അഭിപ്രായമെന്ന് വെള്ളാപ്പള്ളി നടേശന്. ബിഡിജെഎസ് സ്ഥാനാര്‍ത്ഥിത്വത്തില്‍ എസ്എന്‍ഡിപി യോഗത്തിന് അഭിപ്രായങ്ങളൊന്നുമില്ല. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് വെള്ളാപ്പള്ളി ഇത്തരത്തില്‍ പ്രിതികരിച്ചത്.
ബിഡിജെഎസ് എസ്എന്‍ഡിപിയുടെ പോഷക സംഘടനയല്ലെന്നും വെള്ളാപ്പള്ളി അറിയിച്ചു. എസ്എന്‍ഡിപി ഭാരവാഹികള്‍ ആരും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതിനിടെ ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടുമാറ്റം അത്രത്തോളം പ്രതിഷേധാര്ഹമല്ലെന്ന് വെള്ളാപ്പള്ളി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പല രാഷ്ട്രീയ പാര്‍ട്ടികളും ഇതിനു മുമ്പ് തന്നെ നേരത്തെ മലക്കം മറിഞ്ഞവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: