കുഞ്ഞനന്തന്റെ പരോള്‍ : സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

Thursday 7 February 2019 1:06 pm IST

കൊച്ചി : നിയമ വിരുദ്ധമായി കുഞ്ഞനന്തന് പരോള്‍ നല്‍കിയതിനെതിരെ കെ.കെ. രമ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. പരോള്‍ നല്‍കിയിരിക്കുന്നതിന്റെ ഉപാധികള്‍ എന്തൊക്കെയാണെന്ന് ചോദിച്ച കോടതി പരോള്‍ അനുവദിക്കുന്നതില്‍ വിവേചനം ഉണ്ടായോ എന്നും ആരാഞ്ഞു. 

പരോള്‍ അനുവദിക്കുന്നതില്‍ വിവേചനം ഇല്ലെന്ന് ഉറപ്പാക്കുന്നതിനുള്ള ചട്ടങ്ങളെ കുറിച്ചും സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഒരാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. അതേസമയം അര്‍ഹമായ ഗൗരവത്തോടെ കേസിനെ സമീപിക്കണമെന്നും കാര്യങ്ങള്‍ നിസ്സാരവത്കരിക്കരുത്. കാര്യങ്ങള്‍ ഗൗരവത്തോടെയാണോ കാണുന്നതെന്നും കോടതി രമയോട് ചോദിച്ചു. 

ചികിത്സയ്‌ക്കെന്ന പേരില്‍ പരോളിലിറങ്ങി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയാണ് കുഞ്ഞനന്തന്‍ ചെയ്യുന്നതെന്നാണ് രമ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി നേരത്തെ പരിഗണിച്ച കോടതി അസുഖം ഉണ്ടെങ്കില്‍ പരോളല്ല ചികിത്സ നല്‍കുകയാണ് ചെയ്യേണ്ടതെന്നും ഹൈക്കോടതി സര്‍ക്കാരിനെ അറിയിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.