ക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവം: പാക് പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി

Thursday 7 February 2019 2:35 pm IST

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവത്തില്‍ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രവിശ്യ ഭരണാധികളോട് സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. ഖുര്‍-ആന്‍ ആശയങ്ങള്‍ക്ക് വിരുദ്ധമാണ് ആക്രമണമെന്നും ഇമ്രാന്‍  വ്യക്തമാക്കി. 

സിന്ധ് പ്രവിശ്യയിലെ ഒരു പുരാധന ക്ഷേത്രമാണ്  അജ്ഞാതര്‍ ആക്രമിച്ചത്. ക്ഷേത്രിനകത്തെ വിഗ്രഹങ്ങള്‍ക്ക് കേടുപാടു വരുത്തുകയും ഗ്രന്ഥങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും പോലീസ് അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.