റായ്പ്പൂര്‍; ഛത്തീസ്ഗഡിലെ ബീജാപ്പൂര്‍ ജില്ലയിലെ ബസ്തറില്‍ ഏറ്റുമുട്ടലില്‍ പോലീസ് പത്തു മാവോയിസ്റ്റുകളെ വധിച്ചു. നിരവധി ഭീകരര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസ്തറിലെ വനമേഖലയില്‍ രാവിലെയായിരുന്നു സംഭവം.
മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് വനത്തില്‍ തെരച്ചിലാരംഭിച്ച സുരക്ഷാ സേനക്കു പേരെ ഭീകരരുടെ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. സേന ശക്തമായി തിരിച്ചടിച്ചു.
മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനു ശേഷം സേന നടത്തിയ തെരച്ചിലില്‍ പത്തു മൃതദേഹങ്ങള്‍ കണ്ടെത്തി. തെരച്ചില്‍ പൂര്‍ത്തിയായ ശേഷമേ കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് അറിയാന്‍ കഴിയൂ.
തകിലോട് വനമേഖലയില്‍ ഇന്ദ്രാവതി നദിക്കരയില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് ഉണ്ടായത്. പ്രത്യേക ദൗത്യ സംഘവും ജില്ലാ റിസര്‍വ്വ് ഗാര്‍ഡുകളും ചേര്‍ന്നുള്ള സംയുക്ത സേനയാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: