തിരുവനന്തപുരം : യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി തന്റെ കത്തില്‍ കൃത്രിമം കാണിച്ചെന്ന് ജെയിംസ് മാത്യു എംഎല്‍എ. ബന്ധു നിയമനത്തിനെതിരെ താന്‍ മന്ത്രിക്ക് എഴുതിയെന്ന പേരില്‍ പി.കെ. ഫിറോസ് സമൂഹ മാധ്യമങ്ങളിലുടെ പുറത്തുവിട്ടത് വ്യാജ കത്താണെന്നാണ് ജെയിസ് മാത്യുവിന്റെ ആരോപണം.
സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന് നായരുടെ സഹോദര മകന് ഡി.എസ്. നീലകണ്ഠന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നല്‍കിയതിനെതിരെ ജെയിംസ് മാത്യൂവിന്റേതെന്ന പേരില്‍ കത്ത് പുറത്തുവിട്ടിരുന്നു.
എന്നാല്‍ ഇത് തന്റേതല്ലെന്നാണ് എംഎല്‍എ പറയുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ മാന നഷ്ടത്തിന് കേസെടുക്കുമെന്നും ജെയിംസ് മാത്യു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: