ന്യൂദല്‍ഹി : നോയിഡയില്‍ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നിരവധി പേര് കുടുങ്ങി. മെട്രോ ആശുപത്രിയുടെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ രോഗികളും കൂട്ടിരിപ്പുകാരും അടക്കം നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.
ആറോളം ഫയര്‍ ഫോഴ്സ് സംഘങ്ങളെത്തിയാണ് തീയണച്ചത്. അതേസമയം ഇതുവരെ മുപ്പതോളം രോഗികളെ മാത്രമാണ് ഒഴിപ്പിക്കാനായത്. ബാക്കിയുള്ളവരെ മാറ്റുന്നതിനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
രക്ഷപെടുത്തിയവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ജനാലകള്‍ തകര്‍ത്ത് കെട്ടിടത്തിനുള്ളില്‍ നിന്ന് ആളുകളെ രക്ഷിക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: