ഏഷ്യന്‍ കപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായതിന് പിന്നാലെ 2019ലെ ആദ്യ റാങ്കിങ്ങില്‍ പിറകോട്ടുപോയി ഇന്ത്യ. 97ആം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇതോടെ ആറ് സ്ഥാനം പിറകോട്ട് പോയി 103ആം സ്ഥാനത്തെത്തി.
ഏഷ്യന്‍ റാങ്കിങ്ങിലും ഇന്ത്യ 18ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതെ സമയം ഏഷ്യന്‍ കപ്പില്‍ സ്വപ്ന സമാനമായ കുതിപ്പ് നടത്തി കിരീടം ചൂടിയ ഖത്തര്‍ റാങ്കിങ്ങില്‍ 38 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 55ആം സ്ഥാനത്ത് എത്തി. ഏഷ്യന്‍ കപ്പില്‍ കളിച്ച 7 മത്സരങ്ങളും ഖത്തര്‍ വിജയിച്ചിരുന്നു. ഒരു ഗോള്‍ മാത്രമാണ് ഖത്തര്‍ ടൂര്‍ണമെന്റില്‍ ഉടനീളം വഴങ്ങിയത്.
ഏഷ്യന്‍ കപ്പില്‍ ആദ്യ മത്സരം തായ്ലന്‍ഡിനെതിരെ ജയിച്ച ഇന്ത്യ യു.എ.ഇക്കെതിരെയും ബഹ്റൈന്‍ എതിരെയും പരാജയപ്പെട്ടിരുന്നു. ഇതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഏഷ്യന്‍ രാജ്യങ്ങളില്‍ 22ആം സ്ഥാനത്തുള്ള ഇറാന് ആണ് ഒന്നാമതുള്ളത്. അവര്‍ക്ക് പിറകെ 27ആം സ്ഥാനത്ത് ജപ്പാനും 38ആം സ്ഥാനത്ത് കൊറിയയും 42ആം സ്ഥാനത്ത് ഓസ്ട്രലിയയുമാണ് ഉള്ളത്. ഏഷ്യന്‍ കപ്പ് ഫൈനലില്‍ എത്തിയ ജപ്പാന് റാങ്കിങ്ങില്‍ 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: