ആലപ്പുഴ: സരസ്വതീപൂജ നടത്താന്‍ അനുമതി നിഷേധിച്ച കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല അധികൃതരുടെ നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം ഒടുവില്‍ ഫലം കണ്ടു. ക്യാമ്പസില്‍ സരസ്വതീപൂജ നടത്താന്‍ സര്‍വകലാശാല വിസി അനുമതി നല്കി. ക്ലാസുകളെ ബാധിക്കാത്ത രീതിയില്‍ വേണം സരസ്വതീപൂജ സംഘടിപ്പിക്കേണ്ടതെന്നും ഇതിന്റെ ഭാഗമായുള്ള ഘോഷയാത്ര ക്യാമ്പസില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചു.
കൊച്ചി സര്‍വകലാശാലയില്‍ സരസ്വതി പൂജകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. വടക്കേ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ എല്ലാവര്‍ഷവും ക്യാമ്പസില്‍ നടത്തുന്ന സരസ്വതീപൂജ ആഘോഷങ്ങള്‍ക്കാണ് വൈസ് ചാന്‍സലര്‍ ഇടപെട്ട് അനുമതി നിഷേധിച്ചത്. മതപരമായ ചടങ്ങുകള്‍ നടത്താന്‍ കോളേജ് ക്യാമ്പസ് അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു വൈസ് ചാന്‍സലറുടെ വിശദീകരണം.
കുട്ടനാട് പുളിങ്കുന്ന് എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പരസ്യ പ്രതിഷേധത്തിനിറങ്ങി. വടക്കേയിന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം മലയാളി വിദ്യാര്‍ഥികളും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. എബിവിപിയും പിന്തുണ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: