തൃശൂര്‍: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ദേവ് 16ന് കേരളത്തിലെത്തും. തൃശൂര്‍ ചാവക്കാട് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം (ബിഎംപിഎസ്) 17-ാം സംസ്ഥാന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. 16, 17 തീയതികളിലാണ് സമ്മേളനം.
16ന് ഉച്ചകഴിഞ്ഞ്് മൂന്നിന് ചാവക്കാട് നാഗയക്ഷി ക്ഷേത്ര പരിസരത്തു നിന്നാരംഭിക്കുന്ന പ്രകടനം ചാവക്കാട് നഗരം ചുറ്റി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് സ്ക്വയറില്‍ സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ദേവ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് അഡ്വ. കെ.എസ്.പവിത്രന് അധ്യക്ഷത വഹിക്കും. സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരത സംയോജകന്‍ എ. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും.
17ന് രാവിലെ 9.30ന് തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ സ്കൂള്‍ ഹാളില്‍ പ്രതിനിധി സമ്മേളനം മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. ബിഎംപിഎസ് സംസ്ഥാന പ്രസിഡന്റ് കെ. രജനീഷ് ബാബു, ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷ്, ട്രഷറര്‍ ഒ.എന്‍. ഉണ്ണികൃഷ്ണന്, സംഘടനാ സെക്രട്ടറി കെ. പുരുഷോത്തമന്, സഹസംഘടനാ സെക്രട്ടറി ടി.കെ. കുട്ടന്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.ജി. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.ജി. രാധാകൃഷ്ണന്, ജില്ലാ പ്രസിഡന്റ് ഇന്ദിരാ മുരളി, മഹിളാ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സെക്രട്ടറി ഡോ. നവീന പല്ലവ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: