കൊല്ലം: ദേശീയ അധ്യാപക പരിഷത്ത് നാല്‍പ്പതാം സംസ്ഥാന സമ്മേളനത്തിന് സമ്പൂര്‍ണ സംസ്ഥാന സമിതി യോഗത്തോടെ തുടക്കമായി. മൂന്ന് ദിവസം നീളുന്ന സമ്മേളനം നാളെ വൈകിട്ട് അധ്യാപക റാലിയോടെ സമാപിക്കും. ഇന്നലെ വൈകിട്ട് 5ന് ചിന്നക്കട മസ്ദൂര്ഭവനില് ചേര്‍ന്ന സംസ്ഥാനസമിതി യോഗം ആര്‍എസ്എസ് കൊല്ലം വിഭാഗ് കാര്യവാഹ് വി. പ്രതാപന് ഉദ്ഘാടനം ചെയ്തു.
ഇന്ന് രാവിലെ 9.45ന് കൊല്ലം പബ്ലിക്ക് ലൈബ്രറി സരസ്വതി ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ദേശീയ സംഘടനാ സെക്രട്ടറി മഹേന്ദ്രകപൂര്‍ ഉദ്ഘാടനം ചെയ്യും. എന്‍ടിയു സംസ്ഥാന പ്രസിഡന്റ് സി. സദാനന്ദന് അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. എണ്ണൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കും.
തുടര്‍ന്ന് സുഹൃദ്സമ്മേളനം, ഉച്ചയ്ക്ക് 2.30ന് സംഘടനാസമ്മേളനം എന്നിവ നടക്കും. വൈകിട്ട് 7ന് നടക്കുന്ന വൈചാരികസഭയില് ‘നവോത്ഥാനം ഒരു പുനര്‍വായന’ എന്ന വിഷയത്തില്‍ കാ.ഭാ. സുരേന്ദ്രന് പ്രഭാഷണം നടത്തും.
നാളെ സോപാനം ആഡിറ്റോറിയത്തില്‍ നടക്കുന്ന വാര്‍ഷികസമ്മേളനം ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി. മാധവന്‍നായര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സി.വി. ആനന്ദബോസ് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് 2ന് ചേരുന്ന വിദ്യാഭ്യാസസമ്മേളനം കേന്ദ്രമന്ത്രി ഡോ. സത്യപാല്‍ സിങ് ഉദ്ഘാടനം ചെയ്യും. ജി.കെ. സുരേഷ്ബാബു പ്രഭാഷണം നടത്തും. വൈകിട്ട് 3.30ന് നടക്കുന്ന സമാപനസഭയില്‍ ആര്‍എസ്എസ് പ്രാന്തസഹബൗദ്ധിക് പ്രമുഖ് കെ. ഗോവിന്ദന്‍കുട്ടി മാര്‍ഗദര്‍ശനം നല്‍കും. എബിആര്എംഎസ് സഹസംഘടനാസെക്രട്ടറി അശോക് ബാഡൂര്‍ അദ്ധ്യക്ഷത വഹിക്കും.
വൈകിട്ട് 4ന് പൊതുസമ്മേളനത്തിന് തുടക്കം കുറിച്ച് അദ്ധ്യാപകറാലി നടക്കും. ചിന്നക്കടയില്‍ ചേരുന്ന സമ്മേളനം അലി അക്ബര്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്ത വിദ്യാര്‍ഥിപ്രമുഖ് വത്സന് തില്ലങ്കേരി സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: