സന്തോഷ് ട്രോഫി; കേരളത്തിന്റെ ഭാവി ഇന്ന് അറിയാം

Friday 8 February 2019 1:02 am IST

നെയ്‌വേലി: സന്തോഷ് ട്രോഫിയില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ ഭാവി ഇന്ന് അറിയാം. നിര്‍ണായക മത്സരങ്ങളില്‍ കേരളം സര്‍വീസസിനെ തോല്‍പ്പിക്കുകയും പുതുച്ചേരി തെലങ്കാനയെ അട്ടിമറിക്കുകയും ചെയ്താല്‍ ചാമ്പ്യന്മാര്‍ക്ക് ഫൈനല്‍ റൗണ്ട് കളിക്കാം. 

കേരളം ഉള്‍പ്പെടുന്ന ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ബിയില്‍ നിന്ന് ഒരു ടീമിനേ ഫൈനല്‍ റൗണ്ടില്‍ കളിക്കാന്‍ അര്‍ഹത ലഭിക്കൂ. നിലവില്‍ ഒരു ജയവും ഒരു സമനിലയും നേടിയ തെലങ്കാന നാലു പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. ഒരു ജയവും ഒരു തോല്‍വിയും ഏറ്റുവാങ്ങിയ സര്‍വീസസ് മൂന്ന് പോയിന്റുമായി തൊട്ടു പിന്നിലുണ്ട്്.

കേരളം മൂന്നാം സ്ഥാനത്താണ്. തെലങ്കാനയോടും പുതുച്ചേരിയോടും സമനില പിടിച്ച കേരളത്തിന് രണ്ട് പോയിന്റാണുള്ളത്്. അതേസമയം പുതുച്ചേരി ഒരു പോയിന്റുമായി ഏറ്റവും പിന്നിലാണ്.

അവസാന മത്സരങ്ങളില്‍ പുതുച്ചേരി തെലങ്കാനയെ സമനിലയില്‍ തളയ്ക്കുകയും കേരളം വന്‍ മാര്‍ജിന്് സര്‍വീസസിനെ തകര്‍ക്കുകയും ചെയ്താല്‍ കേരളത്തിന് ഫൈനല്‍ റൗണ്ടില്‍ കടക്കാനായേക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.